കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള നടപടി സ്വീകരിച്ചു. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്നയിടങ്ങൾ വ്യവസായ പാർക്കുകളാക്കി മാറ്റാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരം വ്യവസായ പാർക്കിൽ 38 ഏക്കറും ചട്ടഞ്ചാലിൽ 3.4 ഏക്കറുമാണ് ഇനി അനുവദിക്കാനുള്ളത്. ക്രിൻഫ്രയിൽ നാലേക്കറും ബാക്കിയുണ്ട്. ഇവ അപേക്ഷ ക്ഷണിച്ച് ഒരുമാസത്തിനകം വേണ്ടപ്പെട്ടവർക്ക് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദുമ സ്‌പിന്നിങ് മില്ലിൽ വൈവിധ്യവൽക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി







































