മലപ്പുറം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ ഒതായിയില്‍ യുവാവിനെ തീകൊളുത്തി കൊന്നു. ഒതായി സ്വദേശി ഷാജി (42)യാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയായ യുവതിയാണ് ഇത് ചെയ്‌തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഹോട്ടൽ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിലേക്കുള്ള വഴിയിലാണ് ഷാജി തീ പൊള്ളലേറ്റ് മരിച്ചത്.
യുവതിയെ അറസ്‌റ്റ് ചെയ്‌താൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കളുടെ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.
Most Read: സഞ്‌ജിത്ത് വധക്കേസ്; പ്രതിക്ക് ജാമ്യം








































