ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ആണ്. കഴിഞ്ഞ ദിവസം മാത്രം 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണങ്ങൾ 4,88,884 ആയി.
പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. രോഗശമന നിരക്ക് 93.31 ശതമാനം ആയപ്പോൾ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനത്തിൽ നിന്ന് 17.22 ആയി കുറഞ്ഞു. ഒമൈക്രോൺ കേസുകൾ ആകെ 10,050 ആയി ഉയർന്നു. 29 സംസ്‌ഥാനങ്ങളിലും ഒമൈക്രോൺ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 പേർ കോവിഡ് മുക്‌തരായി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 3,63,01,482 ആയി.
Read Also: ‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി







































