ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഉത്തർപ്രദേശിലെ ബാബു ബനാറസി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ മാളവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്.
21-13, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. 35 മിനിറ്റ് മാത്രമാണ് ഫൈനൽ നീണ്ടത്. സിന്ധുവിന്റെ രണ്ടാം സയ്യിദ് മോദി കിരീടമാണിത്. 2021ല്‍ മികച്ച ജയങ്ങള്‍ കൊയ്യാനാകാതെ പോയ സിന്ധുവിന് 2022ല്‍ രാജ്യാന്തര കിരീട നേട്ടത്തോടെ കരുത്തേറിയ തിരിച്ചുവരവ് കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്.
Also Read: ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു