വയനാട്: ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്.
വിനോദയാത്രക്കെത്തിയ റാഷിദ് കുളിക്കുന്നതിനിടെയാണ് വയനാട് ബാണാസുര ഡാമിൽ കാണാതായത്. കുറ്റിയാംവയൽ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: താഹിറ, സഹോദരങ്ങൾ: റാഫി, റിഷാദ്, ഹബീബ.
Most Read: സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ





































