തിരുവനന്തപുരം: ഐജി പി.വിജയൻ ഐപിഎസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചർ ആയി വ്യാജൻ ഉപയോഗിച്ചിട്ടുണ്ട്. പി.വിജയന്റേത് വേരിഫൈഡ് അക്കൗണ്ടാണ്. വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷൻ ഇല്ല.
Read Also: ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ
കളമശ്ശേരി പോലീസ് ഓഫീസർ രഘു ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ട്രോൾ സെല്ലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് ഐജിയെ പോലീസ് വിവരം അറിയിച്ചു. ശേഷം, ശരിയായ അക്കൗണ്ടിൽ നിന്ന് വ്യാജനെതിരെ പി.വിജയൻ പോസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഇത്തരം വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Alert message .
Some body have been creating fake fb Id of mine . We have registered a case and investigation going on ….Posted by P Vijayan IPS on Tuesday, 6 October 2020
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന പ്രവണത വർധിച്ച് വരികയാണ്. നേരത്തെ ആലുവ ഡിവൈഎസ്പിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രചരിച്ചിരുന്നു. വിരമിച്ച ഉദോഗസ്ഥരുടെയും സർവീസിലുള്ള ഉദ്യോഗസ്ഥരുടെയും പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ നിരവധി കേസുകളാണ് നിലവിലുള്ളത്.






































