പാലക്കാട്: ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്ജി സൈബര്‍ സെല്ലിന് പരാതി നല്കി.
ജഡ്ജിയുടെ സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. എന്നാൽ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ ജഡ്ജിയെ വിവരം അറിയിക്കുകയായിരുന്നു.
ജഡ്ജിയുടെ നിരവധി സുഹൃത്തുക്കള്‍ക്കാണ് വ്യാജ അക്കൗണ്ടില്‍ നിന്നും സന്ദേശങ്ങള്‍ ലഭിച്ചത്. സന്ദേശത്തിന് മറുപടി നല്കി തുടങ്ങുന്നതോടെ പണം ആവശ്യപ്പെട്ട് മെസേജ് അയക്കും. ഇതോടെയാണ് സംശയം തോന്നി സുഹൃത്തുക്കള്‍ ജഡ്ജിയെ വിവരം അറിയിച്ചത്.
ഇത്തരം സംഭവങ്ങളില്‍ നൂറുകണക്കിന് പരാതികളാണ് സംസ്ഥാനത്തെ സൈബര്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പ് നടത്തുന്നത് കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരാണെന്നാണ് പോലീസ് പറയുന്നത്. അടുത്ത കാലത്തായി വ്യാജ അക്കൗണ്ടുണ്ടാക്കി വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. പ്രമുഖരുടെയും അല്ലാത്തവരുടെയുമെല്ലാം പേരില്‍ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
Malabar News: ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ