റിയ ചക്രബര്‍ത്തിക്ക് ജാമ്യം

By Desk Reporter, Malabar News
Rhea chakraborty bail plea got rejected
Rhea chakroborty
Ajwa Travels

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബർ 20 വരെ നീട്ടിയിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ മുംബൈയിലെ മയക്ക് മരുന്ന് ലോബിയുമായുള്ള ബന്ധം ആരോപിച്ച് സെപ്റ്റംബര്‍ 8നാണ് കാമുകിയായ റിയ ചക്രബര്‍ത്തിയെ എന്‍ സി ബി അറസ്‌ററ് ചെയ്‌തത്‌ . നേരത്തെ റിയ സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും പ്രത്യേക എന്‍ഡിപിഎസ് കോടതിയും തള്ളിയിരുന്നു

റിയയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എന്‍സിബി അറസ്ററ്  ചെയ്‌തത്‌ . സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്‌തത്‌. സുശാന്ത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നു എന്നും ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും റിയ വ്യക്‌തമാക്കിയിരുന്നു. മയക്കു മരുന്ന് ശീലം നിലനിര്‍ത്താന്‍ സുശാന്ത് തങ്ങളെ ഉപയോഗിക്കുകയാണ് ചെയ്‌ത‌തെന്ന് റിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Read also: ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE