സുശാന്ത് സിംഗ് കേസ്; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ

By News Desk, Malabar News
സിദ്ധാർഥ് പിത്താനി, സുശാന്ത് സിംഗ്
Ajwa Travels

ഡെൽഹി: സുശാന്ത് സിംഗ് രജ്‌പുത്തിന്റെ സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിലാണ് സിദ്ധാർഥ് അറസ്‌റ്റിലായത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആണ് അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ് പിത്താനിയെ അറസ്‌റ്റ് ചെയ്‌തത്‌. സുശാന്തിന്റെ അതേ ഫ്ളാറ്റിലാണ് സിദ്ധാർഥും താമസിച്ചിരുന്നത്. സിബിഐ, മുംബൈ പോലീസ്, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ നേരത്തെ സിദ്ധാർഥിനെ ചോദ്യം ചെയ്‌തിരുന്നു.

മുംബയിലെ ബാന്ദ്രയിൽ ഉള്ള വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ ആയിരുന്നു സുശാന്ത് സിംഗ് കാണപ്പെട്ടത്. മരണമടയുന്നതിന് തൊട്ടുമുമ്പ് ഇന്റർനെറ്റിൽ തിരഞ്ഞത് മാനസിക പ്രശ്‌നങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു.

Also Read: ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരം ചോദ്യം ചെയ്‌തുള്ള ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE