ഹത്രസ് മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

By News Desk, Malabar News
Malayalee journalist arrested in Hathras; Petition in the Supreme Court seeking release
Siddique Kappan
Ajwa Travels

ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച മലയാളി മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ സുപ്രീം കോടതിയിൽ ഹരജി. അറസ്‌റ്റിലായ അഴിമുഖം വാർത്താ വെബ് സൈറ്റിന്റെ പ്രതിനിധി സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്ര പ്രവർത്തക യൂണിയൻ (KUWJ) ആണ് ഹരജി നൽകിയത്. അഡ്വ. വിൽസ് മാത്യു വഴി ഹേബിയസ് കോർപസ് ആണ് ഫയൽ ചെയ്‌തിരിക്കുന്നത്‌.

Related News: ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.ഹത്രസ് സന്ദർശനത്തിന് പോകുന്ന വഴി സിദ്ദീഖിന്റെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മേഖലയിൽ നിരോധനാജ്‌ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പോലീസ് സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്‌റ്റിലായ ശേഷം സിദ്ദീഖിനെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല എന്ന് പത്ര പ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. സിദ്ദീഖ് തന്റെ ജോലി നിർവഹിക്കാൻ പോയതാണെന്നും അതിനിടയിൽ അറസ്‌റ്റ് ചെയ്‌തത്‌ പ്രതിഷേധാർഹമാണെന്നും കത്തിൽ വിശദീകരിച്ചു. എത്രയും പെട്ടെന്ന് സിദ്ദീഖിനെ വിട്ടയക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

National News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE