തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 11755 ആളുകൾക്കാണ്. സമ്പർക്കം 10471, രോഗമുക്‌തി 7570. ഉറവിടം അറിയാത്തത് 952 പേരാണ്, 116 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 95,918 ആണ്. 66,228 സാംപിൾ പരിശോധിച്ചു. ഇന്ന് കേരളത്തിൽ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങൾ 23 ആണ്.
ഒക്ടോബർ, നവംബർ മാസങ്ങൾ സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിർണായക കാലഘട്ടമായി വേണം കണക്കാക്കാൻ. കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടത്തണം. എങ്കിൽ മാത്രമേ മരണനിരക്ക് തടയാനാകൂ.
Kerala News: ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും ഒളിവില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
നിലവിലെ സാഹചര്യത്തിൽ 10,000 ത്തിൽ കൂടുതൽ കേസുകൾ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയരുകയാണ്. നിരക്ക് 17.74 ആണ്. ഇത് വളരെ ഉയർന്ന കണക്കാണ്.
ഇതു കാണിക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ്. തൊട്ടടുത്ത സംസ്‌ഥാനങ്ങളിലും ഈ പകർച്ചവ്യാധി അതി ശക്‌തമായി തുടരുകയാണ്.
തമിൾ നാട്ടിലും കർണാടകയിലും കേസുകളുടെ എണ്ണം ആറു ലക്ഷം കവിയുകയും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധത്തിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാനും സർക്കാരിന് സാവകാശം ലഭിച്ചു. തദ്ദേശ സ്‌ഥാപനങ്ങൾക്ക് കീഴിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും മറ്റും സജ്ജമാക്കാനായി. രോഗികളെ ചികിൽസിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയത്.
മരണസംഖ്യ മറ്റിടങ്ങളേക്കാൾ കുറവാകാൻ കാരണം ഈ ആസൂത്രണ മികവും ആരോഗ്യപ്രവർത്തകരുടെ അർപ്പണബോധവുമാണ്. ഡോക്‌ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻസ്, ക്ളീനിംഗ് സ്‌റ്റാഫ്, ഫാർമസിസ്‌റ്റുകൾ തുടങ്ങി ആരോഗ്യമേഖലയിലെ ഒരോ അംഗത്തിന്റെയും നിസ്വാർത്ത സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്. മേയിൽ 0.77 ശതമാനമായിരുന്നു കേരളത്തില മരണനിരക്ക്. ഓഗസ്‌റ്റിൽ അത് 0.45 ശതമാനവും സെപ്റ്റംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു.
2020 ഒക്‌ടോബർ 10ലെ കോവിഡ് അവലോകനം ഇവിടെ വായിക്കാം




































