ഇന്ന് ഏറ്റവും ഉയർന്ന രോഗബാധ 11755, സമ്പർക്കം 10471, രോഗമുക്‌തി 7570

By Desk Reporter, Malabar News
Covid Kerala Report 2020 Nov 22_ Malabar News
Ajwa Travels

തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1632 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്‌ഥിരീകരിച്ചത്‌. കോവിഡ് രോഗബാധിത മരണസംഖ്യ 1000ലേക്ക് അടുക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നതും വരാനിരിക്കുന്ന അപകടകരമായ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. നിലവിൽ 100 പേരെ പരിശോധിച്ചാൽ 18 ഓളം പേർക്ക് രോഗം കണ്ടെത്താൻ കഴിയുന്ന സമാഹചര്യമാണ് ഇത് കാണിക്കുന്നത്.

ഇന്നത്തെ ആകെ രോഗബാധ 11,755 ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  7570 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 10,471 ഇന്നുണ്ട്. ഉറവിടം അറിയാത്ത 952 രോഗബാധിതരും, 95,918 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 11 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു. ഇന്നത്തെ കണക്കിൽ 1000 കടന്ന കോവിഡ് രോഗികളുള്ള ജില്ലകൾ; മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107 എന്നിവയാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 539
കണ്ണൂർ: 727
വയനാട്: 187
കോഴിക്കോട്: 1324
മലപ്പുറം: 1632
പാലക്കാട്: 677
തൃശ്ശൂർ: 1208
എറണാകുളം: 1191
ആലപ്പുഴ: 843
കോട്ടയം: 523
ഇടുക്കി: 139
പത്തനംതിട്ട: 348
കൊല്ലം: 1107
തിരുവനന്തപുരം: 1310

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7570, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296. ഇനി ചികിൽസയിലുള്ളത് 95,918. ഇതുവരെ ആകെ 1,82,874 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ല; ബജാജിന് ഒപ്പം പാര്‍ലെയും

ആകെ 11,755 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 169 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 10,471 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 516, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 542 പേര്‍ക്കും, കോഴിക്കോട് 1249, മലപ്പുറം 1580, വയനാട് ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 383 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1208 പേര്‍ക്കും, എറണാകുളം 979, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 825 പേര്‍ക്കും, ഇടുക്കി 83, കോട്ടയം 515, കൊല്ലം ജില്ലയില്‍ നിന്നുള്ള 1083 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 270, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1062 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 978 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഇന്ന് രോഗം ബാധിച്ചത് 116 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 25 ആരോഗ്യ പ്രവർത്തകർക്കും, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 08, മലപ്പുറം 07, കോട്ടയം 05, പത്തനംതിട്ട 04, വയനാട് 02, പാലക്കാട് 01, കാസർഗോഡ് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 40 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 665 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: കോഫെപോസ ചുമത്തി; സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 ഹോട്ട് സ്‌പോട്ടുകളാണ്; കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

3888 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,80,387 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടിയെന്ന് എസ്.വൈ.എസ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE