കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്‌ത റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ്. തന്നെ കുറിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പോലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
ദിലീപിന്റെ ഹരജിയിൽ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട് സമര്‍പ്പിക്കാതെ പോലീസ് നികേഷിനെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
ഐപിസി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആരോപണം.
സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. അതിനാൽ തന്നെ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ വിവിധ കോണുകളിൽ നിന്ന് സംശയം ഉയന്നുണ്ട്.
Read Also: സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു