വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. കാപ്പി സംഭരണം മുഴുവൻ കർഷകരിലേക്കും വിപുലപ്പെടുത്തണമെന്നാണ് ആവശ്യം. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ കാപ്പി സംഭരണം ആരംഭിച്ചത്.
വിപണി വിലയേക്കാൾ പത്ത് രൂപ അധികം നൽകി ചെറുകിട-നാമമാത്രമായ കർഷകരിൽ നിന്ന് കാപ്പി സംഭരിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. എന്നാൽ, ജില്ലയിലെ മൊത്തം ഉൽപ്പാദനത്തിന്റെ ഒരു ശതമാനത്തിലേക്ക് പോലും ഇത് എത്തുന്നില്ലെന്നാണ് പരാതി. നിലവിലെ അറിയിപ്പ് പ്രകാരം മൊത്തം ഉൽപ്പാദനത്തിന്റെ 0.4 ശതമാനം മാത്രമാണ് സംഭരിക്കുന്നത്. ജില്ലയിലെ ആകെ ഉൽപ്പാദനം 1.05 ലക്ഷം ടണ്ണാണ്.
അധിക വില നൽകി 456 ടൺ സംഭരിക്കാനാണ് നിലവിലെ തീരുമാനം. ഇത് പുനഃപരിശോധിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഒരു കർഷകനിൽ നിന്ന് 250 കിലോ വീതം 26 തദ്ദേശ സ്‌ഥാപനങ്ങളിൽ ഓരോന്നിലും നിന്ന് 175 ടൺ കാപ്പി ആണ് സംഭരിക്കുന്നത്. അതായത്, ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലെ 70 കർഷകരിൽ നിന്ന് കാപ്പി സംഭരിക്കുമ്പോഴും നിശ്‌ചിത പരിധി കഴിയും. ഇതേ കർഷകരുടെ മിച്ചമുള്ള കാപ്പി അവർക്ക് പൊതുവിപണിയിൽ വിൽക്കേണ്ടതായും വരും.
Most Read: രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്‌ടർക്കെതിരെ നടപടി








































