റിയാദ്: ഫെബ്രുവരി ഒന്നാം തീയതി മുതൽ പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് വ്യക്തമാക്കി സൗദി. തവൽക്കന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും പൊതുഗതാഗത്തിന് അനുമതി നൽകുകയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം കഴിഞ്ഞവർ മൂന്നാം ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും.
ട്രെയിന്, ടാക്സി, റെന്റ് എ കാർ, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകൾ, ജിസാനും ഫറസാൻ ദ്വീപിനും ഇടയിലുള്ള കപ്പലുകൾ എന്നിവയിൽ യാത്ര ചെയ്യാൻ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് നൽകിയിട്ടുള്ള ആളുകളെ ഈ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read also: കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ






































