ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട് ചെയ്‌തത് 1,67,059 കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമാണ്.
2,54,076 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 1192 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 17,43,059 (4.20%) സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 42,154 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 99,410 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 38,458 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 10 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,66,68,48,204 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: യുപിയിൽ ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടിവീശി കരിമ്പ് കര്‍ഷകര്‍






































