മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 79.50 ലക്ഷം രൂപയുടെ കുഴൽപ്പണം ജില്ലയിൽ പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അൻസിഫിനെ(30) പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദും സംഘവും ചേർന്നാണ് കുഴൽപ്പണം പിടികൂടിയത്.
കുഴൽപ്പണം കടത്തുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന കർശനമാക്കിയത്. തുടർന്ന് ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്‌റ്റാന്റ് പരിസരത്ത് നിന്നാണ് കാറും പണവുമായി യുവാവിനെ പിടികൂടിയത്.
500 രൂപയുടെ കെട്ടുകളാക്കി ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായ നികുതി വകുപ്പിനും ഇതു സംബന്ധിച്ച് റിപ്പോർട് നൽകുമെന്ന് എസ്ഐ പറഞ്ഞു. പിടികൂടിയ പണം കോടതിക്ക് കൈമാറും.
Read also: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി








































