വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്‌ചയാണ് 29കാരിയായ കമലാ ദേവി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 36 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള കമലാ ദേവി ഫുട്‌ബോൾ ആരാധകർക്ക് ഒട്ടനവധി അവിസ്‌മരണീയ പ്രകടനങ്ങൾ സമ്മാനിച്ചാണ് ബൂട്ടഴിക്കുന്നത്.

വിരമിക്കൽ തീരുമാനം ഏറെ ബുദ്ധിമുട്ടി എടുത്തതാണെന്നും ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ തീരുമാനിച്ചതെന്നും കമലാ ദേവി വ്യക്‌തമാക്കി.

2010ലാണ് കമലാ ദേവി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ ഇവർ 2010, 12, 14 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പ് വിജയിച്ച ടീമിൽ ഉൾപ്പെട്ടിരുന്നു. 2012 സാഫ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരവും കമലാ ദേവി ആയിരുന്നു.

2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിരുന്ന കമല അക്കൊല്ലം തന്നെ നടന്ന പ്രഥമ ഇന്ത്യൻ വനിതാ ലീഗിൽ ഈസ്‌റ്റേൺ സ്‌പോർട്ടിംഗ് യൂണിയനായി 15 ഗോളുകൾ നേടി ടോപ്പ് സ്‌കോറർ സ്‌ഥാനം സ്വന്തമാക്കിയിരുന്നു.

2017ൽ എഐഎഫ്എഫിന്റെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് കമല നേടി. 2020ൽ ഗോകുലം കേരളയിലെത്തിയ താരം ക്ളബിനെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരാക്കുന്നതിലും എഎഫ്‌സി വനിതാ ക്ളബ് ചാമ്പ്യൻഷിപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

Most Read: ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവ്; ‘മഹാൻ’ ട്രെയ്‌ലർ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE