ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവ്; ‘മഹാൻ’ ട്രെയ്‌ലർ കാണാം

By Film Desk, Malabar News
mahaan movie
Ajwa Travels

ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയ്‌ലര്‍ പുറത്ത്. വിക്രമും ധ്രുവും നിറഞ്ഞു നിൽക്കുന്ന ട്രെയ്‌ലർ ഇതിനോടകം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

യൂട്യൂബിൽ ഇന്ന് പുറത്തുവിട്ട ട്രെയ്‌ലർ ചുരുങ്ങിയ സമയം കൊണ്ടുതന്നെ 3 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്‌റ്റർ നേതാവായ ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ‘ദാദാ’ എന്ന കഥാപാത്രത്തെ ധ്രുവും അവതരിപ്പിക്കുന്നു.

വിക്രമിന്റെ 60ആമത് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ‘മഹാന്’. ചെന്നൈ പശ്‌ചാത്തലമാക്കിയുളള ഈ ത്രില്ലര്‍ ചിത്രത്തിൽ ബോബി സിംഹയാണ് വില്ലൻ. സിമ്രാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

Most Read: തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹരജിയുമായി ദിലീപ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE