മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത്.
പുളിക്കൽ ചെറുകാവ് സ്വദേശി നൗഷാദ്, പള്ളിക്കൽ സ്വദേശി മുസ്തഫ, പള്ളിക്കൽ ബസാർ സ്വദേശി ചാലൊടി സഹീർ എന്നിവരാണ് പിടിയിലായത്. എസ്ഡിപിഐ പ്രവർത്തകനായിരുന്ന മുജീബ് റഹ്മാൻ പാർട്ടി വിട്ടതിന്റെ വിരോധമാണ് വധശ്രമത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Most Read: വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി








































