വയനാട്: വർക്ക്ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങിയ കേസിലെ പ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി അജയകുമാറാണ് അറസ്റ്റിലായത്. ജില്ലയിലെ അഞ്ചുകുന്നിലെ വർക്ക്ഷോപ്പിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പ് കേസും നിലവിലുണ്ട്. മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് ഇയാൾ കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. വർക്ക്ഷോപ്പിൽ കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നപ്പോൾ പ്രതി മൊബൈലും മോഷ്ടിച്ചു കളയുകയായിരുന്നു.
മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കവേ കൽപ്പറ്റ പോലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Most Read: ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്ട്രോക്ക് ചികിൽസ






































