അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് മുക്തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 2,640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ കോവിഡ് മുക്തി ഉണ്ടായത്. അതേസമയം നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. 651 പേർക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗബാധ ഉണ്ടായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ തുടരുകയാണ്. അതിനാൽ തന്നെ രാജ്യത്ത് വലിയ ആശ്വാസമാണ് കോവിഡ് ആശങ്കയിൽ ഉണ്ടാകുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും 2 പേർ കോവിഡിനെ തുടർന്ന് രാജ്യത്ത് മരണത്തിന് കീഴടങ്ങി.
ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 8,75,258 പേർക്കാണ്. ഇവരിൽ 8,21,021 പേർ ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്. കൂടാതെ രോഗമുക്തരുടെ എണ്ണം ഉയരുന്നതിനാൽ നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 51,941 പേരാണ് നിലവിൽ യുഎഇയിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.
Read also: പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ; സൗദി






































