റിയാദ്: പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയങ്ങളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്‌തമാക്കി സൗദി. പ്രാർഥനാ സമയത്ത് ഇത്തരത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചാൽ 1,000 റിയാൽ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്. ആദ്യ തവണയാണ് 1,000 റിയാൽ പിഴയായി ഈടാക്കുന്നത്. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഇത് 2,000 ആയി ഉയരും. താമസസ്‌ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്ക് എതിരെയും പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. 500 റിയാലാണ് ഇത്തരക്കാർക്കെതിരെ അയൽവാസികൾ പരാതിപ്പെട്ടാൽ പിഴയായി ഈടാക്കുന്നത്.
Read also: വെള്ളപ്പാറ അപകട മരണം; സാക്ഷിയുടെ മൊഴി മുഖവിലക്ക് എടുക്കണമെന്ന് ആദർശിന്റെ പിതാവ്