മലപ്പുറം: കൈക്കൂലി കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ മുൻ പഞ്ചായത്ത് സെക്രട്ടറി പി നവാസിനാണ് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 2008ൽ നടന്ന കൈക്കൂലി കേസുമായി ബന്ധപ്പെട്ടാണ് കോടതി വിധി.
ചുങ്കത്തറ സ്വദേശി കെട്ടിടത്തിനുള്ള പെർമിറ്റിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടറിയെ സമീപിപ്പിച്ചപ്പോൾ 20,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ചുങ്കത്തറ സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് 2008 മാർച്ച് 26ന് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ നവാസിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
Most Read: ബിജെപി അംഗങ്ങൾ കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു








































