നാറ്റോയുടെ നിലപാടുകൾ പ്രകോപനകരം; ആണവ ഭീഷണി ഉയർത്തി പുടിൻ

By News Desk, Malabar News
Russia-ukraine
Ajwa Travels

മോസ്‌കോ: യുദ്ധം കടക്കുന്നതിനിടെ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോ സഖ്യം യുക്രൈന് സഹായം വാഗ്‌ദാനം ചെയ്‌തതിന്‌ പിന്നാലെ റഷ്യയുടെ പുതിയ നീക്കം. നാറ്റോയുടെ നിലപാടുകൾ പ്രകോപനകരമാണെന് പുടിൻ പറഞ്ഞു.

അതേസമയം, റഷ്യയുമായുള്ള ചര്‍ച്ച ബെലാറൂസില്‍ തന്നെ നടത്തുമെന്നാണ് വിവരങ്ങള്‍. ബെലാറൂസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രൈന്‍ അംഗീകരിച്ചു. ചര്‍ച്ച തീരുംവരെ ബെലാറൂസ് മേഖലയില്‍ നിന്ന് യുക്രൈന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ചര്‍ച്ച നടക്കുമെന്ന് സ്‌ഥിരീകരിച്ചത്.

ഇതുവരെ റഷ്യയുടെ 4,300ത്തിലേറെ സൈനികരെ വധിച്ചതായി യുക്രൈന്‍ അറിയിച്ചു. യുക്രൈന്‍ ഉപപ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ എണ്ണം തങ്ങള്‍ കണക്കാക്കി വരികയാണെന്നും ഇവര്‍ അറിയിച്ചു. യുക്രൈനിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഒരുപക്ഷേ ശക്‌തരായ റഷ്യക്ക് വലിയൊരു തിരിച്ചടി തന്നെയാണ് ഈ ആള്‍ നാശം.

എന്നാല്‍, യുക്രൈന്‍ ജനതയുടെ ആത്‌മവിശ്വാസത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള സെലന്‍സ്‌കിയുടെ പദ്ധതിയുടെ ഭാഗമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. റഷ്യന്‍ സേനയെ ഇത്രയും മാരകമായ രീതിയില്‍ യുക്രൈന് പ്രതിരോധിക്കാന്‍ സാധ്യമായ ശേഷിയില്ലെന്നതാണ് ഈ വാദത്തിന് തെളിവായി റഷ്യന്‍ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നത്.

Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE