അഞ്ച് രാജ്യങ്ങൾ വഴി രക്ഷാ ദൗത്യം; രണ്ട് വിമാനങ്ങൾ ഇന്ന് എത്തും

By Desk Reporter, Malabar News
Rescue mission through five countries; Two flights will arrive today
Ajwa Travels

ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം, ഓപ്പറേഷൻ ഗംഗ ഇന്നും തുടരും. യുക്രൈന്റെ കൂടുതൽ അതിർത്തി വഴി രക്ഷാ ദൗത്യം നടത്താനാണ് നീക്കം. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്.

യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ളോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. കൂടാതെ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

അതിവേഗം നാടണയാന്‍ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിര്‍ത്തിയിൽ ഉളളത്. പോളണ്ട് അതിര്‍ത്തിയില്‍ വന്‍ തിരക്കായതിനാലാണ് പൗരൻമാരെ ഇന്ത്യയിലെത്തിക്കാന്‍ എംബസി ഹംഗറി, റോമാനിയ അതിര്‍ത്തികളുടെ സാധ്യത കൂടി തേടിയത്. അതേസമയം, യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.

യുക്രൈന്‍ അതിര്‍ത്തിയിലെ ഷെഹിനിയില്‍ നിന്നും ഇന്നുമുതല്‍ 10 ബസുകള്‍ സജ്‌ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ക്രാക്കോവിക്, ബുഡോമിയര്‍സ് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും. ബസുകളില്‍ റിസര്‍വ് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ബസ് സര്‍വീസ് ഉണ്ടാകുമെന്നും എംബസി വ്യക്‌തമാക്കി. +48225400000,+48795850877, +48792712511 എന്നീ നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടാം.

Most Read:  കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE