അബുദാബി: മാർച്ചിൽ യുഎഇയിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും. ഇന്ധനവില നിർണയിക്കുന്ന കമ്മിറ്റിയാണ് വർധിച്ച നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം യുഎഇയിൽ മാർച്ചിൽ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇതിന് 2.94 ദിർഹം മാത്രമായിരുന്നു നിരക്ക്.
കൂടാതെ സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.12 ദിര്‍ഹമായും, ഇ പ്ളസ് പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമായും, ഡീസലിന് ലിറ്ററിന് 3.19 ദിര്‍ഹമായും നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം വരെ ഇവയുടെ നിരക്ക് യഥാക്രമം 2.82 ദിർഹം, 2.75 ദിർഹം, 2.88 ദിർഹം ആയിരുന്നു.
ഓരോ മാസവും യോഗം ചേർന്നാണ് യുഎഇയിൽ ഇന്ധനവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില അനുസരിച്ചായിരിക്കും ഓരോ മാസവും ഇന്ധനവിലയിൽ മാറ്റം വരുത്തുക.
Read also: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ദിവ്യ ഉഷ ഗോപിനാഥ്






































