സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് ‘പാപ്പാൻ’ എത്തുന്നത്. കൂടാതെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയും അണിനിരക്കുന്നുണ്ട്.
ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സൂപ്പർ ഹിറ്റായ ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷമുള്ള ജോഷിയുടെ മറ്റൊരു മികച്ച ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.
Most Read: ചെമ്മനം സ്മാരക കവിതാ പുരസ്കാരം അഹമ്മദ് ഖാന്







































