കീവ്: യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. അമേരിക്ക തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സെലൻസ്കിയെ വിളിച്ചു. റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കോടതിയിൽ യുക്രൈൻ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാൻ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖാർകീവിലെ സൈനിക പരിശീലന കേന്ദ്രത്തിൽ വ്യോമാക്രമണം നടന്നു. ബാരക്കുകളിൽ തീപിടിത്തം ഉണ്ടായി.
സൈതോമിറിൽ പാർപ്പിട സമുച്ചയത്തിൽ ബോംബാക്രമണം നടന്നു. ബില സെർക്വയിൽ ഷെല്ലാക്രമണവും ഉണ്ടായി. അഞ്ചിടത്താണ് സ്ഫോടനം റിപ്പോർട് ചെയ്തത്. ചുഹുഏവിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം നടന്നു. ടിവി ടവർ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. അതിനിടെ യുദ്ധവാർത്തകൾക്ക് റഷ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി.
റഷ്യൻ പ്രസിഡണ്ട് നയതന്ത്ര നീക്കം തള്ളിയെന്നാണ് ബൈഡന്റെ ആരോപണം. യുക്രൈനെ ആക്രമിച്ചാൽ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിക്കില്ലെന്ന് റഷ്യ കരുതി. പ്രതികരണത്തിന് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡണ്ട് വ്ളാദിമർ സെലൻസ്കിയുമായി ചർച്ച നടത്തിയ അദ്ദേഹം സൈനിക സഹായവും ദുരിതാശ്വാസ സഹായവും തുടരുമെന്ന് ഉറപ്പ് നൽകി. റഷ്യ മറുപടി പറയേണ്ടി വരുമെന്നും ഉപരോധങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നും അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞു.
Read Also: സിപിഎം സംസ്ഥാന സമ്മേളനം; ഇന്നും നാളെയും പൊതുചർച്ച





































