റിയാദ്: യുക്രൈനിൽ നിന്നും രാജ്യത്തെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധനയിൽ ഇളവ് നൽകിയതായി സൗദി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇവർ രാജ്യത്തെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ സാംപിൾ ശേഖരിച്ച് പരിശോധന നടത്തേണ്ടതാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഇതിനകം സിവിൽ ഏവിയേഷൻ സർക്കുലർ അയച്ചിട്ടുണ്ട്. കൂടാതെ യുക്രൈനിലുള്ള സൗദി എംബസിയുമായി ആശയവിനിമയം നടത്താത്തവർ എത്രയും വേഗം ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Read also: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ





































