കീവ്: യുക്രൈനിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ 8,36,000 ആളുകൾ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലായനം ചെയ്ത ആളുകളിൽ പകുതിയിലധികം ആളുകളും പടിഞ്ഞാറൻ പോളണ്ടിലേക്കാണ് പോയതെന്നാണ് റിപ്പോർട് സൂചിപ്പിക്കുന്നത്.
റഷ്യ- യുക്രൈൻ യുദ്ധം നിലവിൽ ഏഴാം ദിവസവും ശക്തമായി തുടരുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴും യുക്രൈനിൽ നിന്നും അഭയാർഥി പ്രവാഹം തുടരുകയാണ്. അതേസമയം യുക്രൈനിലെ ഖാർകീവിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു. ഖാർകീവിന്റെ സമീപ നഗരങ്ങളായ പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നിവിടങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ഖാർകീവിൽ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇന്ന് നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖാര്‍കീവിന് പുറമെ സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഖാര്‍കീവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also: പോക്സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി





































