കോഴിക്കോട്: കൂടത്തായിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കൂടത്തായി പൂവ്വോട്ടിൽ അബ്ദു റഹ്മാന്റെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.
താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലിണ്ടറുകളും ഗാർഹിക ഉപയോഗത്തിനായുള്ള മൂന്ന് സിലിണ്ടറുകളുമടക്കം 12 സിലിണ്ടറുകളാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് താലൂക്ക് സപ്ളൈ ഓഫിസർ പിപി വിനോദ്, റേഷനിങ് ഇൻസ്പെക്ടമാരായ എ അബ്ദു സമദ്, എംബി ദിനേശ്, ഡ്രൈവർ സുരേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കോടഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു.







































