പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിക്ക് എതിരെയാണ് ഇറങ്ങുന്നത്.
ലീഗിൽ രണ്ട് മൽസരങ്ങൾ കൂടി മാത്രം ബാക്കിയുള്ള എടികെ മോഹൻബഗാന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാൽ പ്ളേ ഉറപ്പാക്കാൻ അവർക്ക് കഴിയും. മറുഭാഗത്ത് ചെന്നൈയിൻ എഫ്സിയുടെ സെമി സാധ്യതകൾ നേരത്തെ അവസാനിച്ചതാണ്.
കഴിഞ്ഞ കളിയിൽ ബെംഗളൂരുവിനെ തകർത്താണ് എടികെയുടെ വരവ്. വലിയ അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇക്കുറി മൂന്നാം സ്ഥാനത്തോടെ എടികെ സെമിയിൽ കളിക്കും. നിലവിൽ 18 കളികളിൽ നിന്ന് 34 പോയിന്റോടെ മൂന്നാമതാണ് അവർ.
ചെന്നൈയിൻ എഫ്സി ആവട്ടെ 19 കളികളിൽ നിന്ന് 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്. ജയത്തോടെ ഈ വർഷം അവസാനിപ്പിക്കാനാവും അവർ ലക്ഷ്യമിടുക എന്നുറപ്പാണ്.
Read Also: യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ









































