ന്യൂഡെൽഹി: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒന്നാമത്തെ സെഷൻ പുരോഗമിക്കവേ സ്കോർ 400 കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 440 റൺസ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്. ആർ അശ്വിനും, രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ജഡേജയും, അശ്വിനും അർധ സെഞ്ചുറി നേടിക്കഴിഞ്ഞു. 90 റൺസ് നേടിയ ജഡേജ സെഞ്ചുറിയിലേക്ക് കുതിക്കുകയാണ്. അശ്വിൻ 54 റൺസുമായി മറുപുറത്തുണ്ട്. ആദ്യദിനം 96 റൺസ് നേടിയ പന്തിന് സെഞ്ചുറി നഷ്ടമായത് വേദനയായി. ഹനുമ വിഹാരിയും ഇന്നലെ അർധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ഓപ്പണർമാരും മികച്ച തുടക്കം നൽകിയിരുന്നു.
Read Also: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്








































