കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പീഡിപ്പിക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവരുൾപ്പടെ ഒരാൾക്കെതിരെ കൂടി പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
അയൽവാസികളും അകന്ന ബന്ധത്തിൽ പെട്ടവരുമാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഏഴ് വിദ്യാർഥികളാണ് പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ബേക്കൽ, അമ്പലത്തറ സ്‌റ്റേഷനുകളിൽ ഏഴ് പോക്‌സോ കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചൈൽഡ്‌ലൈൻ ഇടപെട്ടാണ് പോലീസിൽ പരാതി നൽകിയത്.
തൊടാൻ പാടില്ലാത്ത സ്‌ഥലങ്ങളിൽ സ്‌പർശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്‌തുവെന്നാണ് കുട്ടികളുടെ മൊഴി. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബേക്കൽ പോലീസ് ഇൻസ്‌പെക്‌ടർ വിപി വിപിൻ അറിയിച്ചു. സ്‌കൂളിൽ പഠിക്കുന്ന വ്യത്യസ്‌ത പ്രായത്തിലുള്ള വിദ്യാർഥിനികളെ ഏഴ് സ്‌ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
Most Read: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ആയവർക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിലാകാം






































