മോസ്കോ: യുക്രൈനിൽ അധിനിവേശം തുടങ്ങി 10 ദിവസം ആയപ്പോഴേക്കും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിലക്കുകളുള്ള രാജ്യമായി റഷ്യ. യുക്രൈനിൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള രാജ്യങ്ങളും കമ്പനികളും വിലക്കുകളുടെയും ഉപരോധങ്ങളുടെയും നീണ്ട നിരയാണ് റഷ്യക്ക് മേൽ ഏർപ്പെടുത്തിയത്.
2,778 പുതിയ വിലക്കുകളാണ് യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് മേൽ ചുമത്തിയത്. ഇതോടെ നിലവിൽ റഷ്യക്ക് മേലുള്ള ആകെ വിലക്കുകളുടെ എണ്ണം 5,530 ആയി ഉയർന്നു. ഇതോടെയാണ് ഇറാൻ, ഉത്തരകൊറിയ, സിറിയ എന്നീ രാജ്യങ്ങളെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതൽ വിലക്കുകളുള്ള രാജ്യമായി റഷ്യ മാറിയത്.
3,616 വിലക്കുകളാണ് ഇറാനു മേലുള്ളത്. സിറിയക്കു മേല്‍ 2,608 വിലക്കുകളും ഉത്തരകൊറിയക്ക് മേല്‍ 2,077 വിലക്കുകളുമുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് റഷ്യക്കെതിരെ വ്യാപക വിലക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിൽ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ സ്വിറ്റ്സര്‍ലന്റ് 568 വിലക്കുകളും, യൂറോപ്യൻ യൂണിയൻ 518 വിലക്കുകളും, ഫ്രാൻസ് 512 വിലക്കുകളും അമേരിക്ക 243 വിലക്കുകളുമാണ് ഏർപ്പെടുത്തിയത്.
Read also: ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ







































