യുക്രൈനിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യൻ വ്യോമാക്രമണം; 17 പേർക്ക് പരിക്ക്

By Team Member, Malabar News
17 Were Injured In The Russian Attack Against Hospital In Ukraine
Ajwa Travels

കീവ്: യുക്രൈനിലെ മരിയുപോൾ നഗരത്തിൽ ശിശു-മാതൃരോഗ ആശുപത്രിയിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ആക്രമണത്തെ തുടർന്ന് 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.

തെക്ക് കിഴക്കന്‍ ഡൊണാട്‌സ്‌ക് പ്രദേശത്താണ് ഈ ആശുപത്രി സ്‌ഥിതി ചെയ്യുന്നത്. പരിക്കേറ്റവരില്‍ കുട്ടികള്‍ ഇല്ലെന്നും മരണം റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടർന്ന് തകർന്ന് ആശുപത്രിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സെലെൻസ്‌കി പങ്കുവച്ചിട്ടുണ്ട്.

കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് റഷ്യ ശിശു-മാതൃരോഗ ആശുപത്രിയിൽ ആക്രമണം നടത്തിയതെന്ന് യുക്രൈൻ ആരോപണം ഉന്നയിച്ചു. കൂടാതെ ബോംബ് വര്‍ഷിച്ച യുദ്ധവിമാനത്തിന്റെ പൈലറ്റിന്, അത് എവിടെയാണ് വീഴുകയെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നുവെന്നാണ് ആരോപണം.

Read also: സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE