ഈ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; പ്രശാന്ത് കിഷോർ

By Desk Reporter, Malabar News
This result will not affect the Lok Sabha elections; Prashant Kishore
Ajwa Travels

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏതെങ്കിലും സംസ്‌ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മുഴുവൻ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകില്ല. ഇന്ത്യക്കായുള്ള യഥാര്‍ഥ പോരാട്ടം നടക്കുന്നത് 2024ലായിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് മുന്‍പ് പറഞ്ഞ പണ്ഡിതൻമാര്‍ ഇനിയെങ്കിലും 2022ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം 2024ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സമ്മതിക്കാന്‍ തയ്യാറാകണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.

സംസ്‌ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വലിയ അളവില്‍ സ്വാധീനിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നന്നായറിയാമെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. എന്നിട്ടും അദ്ദേഹം ഇങ്ങനെയൊരു തെറ്റിദ്ധാരണ പരത്തുന്നത് പ്രതിപക്ഷത്തെ തളര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്. പ്രതിപക്ഷം ദയവായി ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പ് നല്‍കി.

Most Read:  ഖത്തർ ലോകകപ്പ്; ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് നറുക്കെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE