‘ജൻസുരാജ്’; പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാറിൽ തുടക്കം

By News Desk, Malabar News
prashant kishor_Malabar news
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് ക്ഷണം നിരസിച്ചതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പുനരുജ്‌ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്‌ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്‌ട്രീയ നീക്കം.

പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ തുടക്കം ബിഹാറിൽ നിന്നാകുമെന്നാണ് പ്രശാന്ത് കിഷോർ അറിയിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ ‘റോളര്‍കോസ്‌റ്റര്‍’ യാത്രയിലേക്ക് നയിച്ചു! യഥാർഥ മാസ്‌റ്റേഴ്‌സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്‌ഭരണത്തിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും’, പ്രശാന്ത് ട്വീറ്റ് ചെയ്‌തു.

‘ജന്‍സുരാജ്’ എന്നത് പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ നീക്കമാണോ എന്നതില്‍ വ്യക്‌തതയില്ല. പുതിയ പാര്‍ട്ടിയുടെ ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്‌തമാക്കിയിട്ടില്ല.ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ച് ജെഡിയു നേതൃത്വത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല.

Most Read: മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE