ലോക്‌സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്

By News Desk, Malabar News
Congress
Representational Image
Ajwa Travels

ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഉന്നതാധികാര കർമ്മ സമിതി രുപീകരിക്കും. കൂടാതെ കോൺ​ഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്‌ട്രീയ നീക്കങ്ങളും ച‍ർച്ച ചെയ്യാനായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി വിളിച്ച പ്രത്യേക യോഗം അടുത്ത മാസം രാജസ്‌ഥാനിൽ നടക്കും. ഇന്ന് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗമാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്.

തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ പാർട്ടിയുടെ പുനരുജ്‌ജീവനത്തിനായി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോർട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ ഉന്നതതലയോ​ഗം വിശദമായ ചർച്ച നടത്തിയെന്നും കോൺഗ്രസ് വക്‌താവ്‌ രൺദീപ് സുർജെവാല അറിയിച്ചു. എകെ ആന്റണി, പി ചിദംബരം, കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ മുതിർ‍ന്ന നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. പ്രശാന്ത് കിഷോർ ഇന്നത്തെ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല.

പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് റിപ്പോർട് ൽകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പാർട്ടി അന്തിമമായ തീരുമാനം എടുക്കുന്നതിന് നിർണായക യോഗം വിളിച്ചത്.

Most Read: കോവിഡ് ഭീതി; കർണാടകയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE