കോവിഡ് ഭീതി; കർണാടകയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

By Team Member, Malabar News
Karnataka Again Make More Restrictions Due To Covid Spread
Ajwa Travels

ബെംഗളൂരു: കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ വന്നു തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കർണാടക. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും, അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്‌ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്‌ചക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കോവിഡ് മാർഗനിർദ്ദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്‌തമാക്കിയത്‌.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. രോഗവ്യാപനം ഉയരുന്നതിനാൽ രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും നിലവിൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയാണ്.

Read also: ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE