31 മുതൽ കർണാടകയിൽ രാത്രി കർഫ്യൂ ഇല്ല; ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കും

By Desk Reporter, Malabar News
No night curfew in Karnataka from Jan 31
Ajwa Travels

ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 31 മുതൽ കർണാടകയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തില്ല. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകൾക്കും തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

ബെംഗളൂരു അർബൻ ജില്ലയിലെ 1 മുതൽ 9 വരെ ക്‌ളാസുകൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഡിഗ്രി കോളേജുകളും തുറക്കുമെന്ന് പ്രൈമറി ആൻഡ് സെക്കണ്ടറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. കൂടാതെ, സിനിമാ ഹാളുകൾ ഒഴികെയുള്ള ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങൾ 50% ശേഷിയിൽ തുറന്ന് പ്രവർത്തിക്കാം. ഔട്ട്‌ഡോർ വിവാഹങ്ങളിൽ 300 പേരെയും ഇൻഡോർ വിവാഹങ്ങളിൽ 200 പേരെയും അനുവദിക്കും.

ആരാധനാലയങ്ങളും സ്‌പോർട്സ് കോംപ്ളക്‌സുകളും സ്‌റ്റേഡിയങ്ങളും 50% ശേഷിയിൽ തുറക്കാൻ അനുവദിക്കും. അതേസമയം, മഹാരാഷ്‌ട്ര, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്ന് സംസ്‌ഥാനത്ത് പ്രവേശിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വിദഗ്‌ധർ സർക്കാരിന് മുമ്പാകെ സമർപ്പിച്ച ഡാറ്റയുടെയും ട്രെൻഡുകളുടെയും അടിസ്‌ഥാനത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

Most Read:  ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്‌ബിഐ നടപടി അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE