85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത്‌ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ

By Desk Reporter, Malabar News
The 50-year-old holds the Guinness World Record for balancing 85 spoons in his body
Ajwa Travels

ടെഹ്‌റാൻ: 85 സ്‌പൂണുകൾ ഒരേസമയം ശരീരത്തിൽ ബാലൻസ് ചെയ്‌ത്‌ നിർത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇറാനിൽ നിന്നുള്ള 50കാരൻ. ഇറാനിലെ എകെരാജിൽ നിന്നുള്ള അബൊൽഫസൽ സാബർ മൊഖ്താരി ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

“ഞാൻ കുട്ടിയായിരുന്നപ്പോൾ ആകസ്‌മികമായി എന്റെ ഈ കഴിവ് ശ്രദ്ധിച്ചു, എന്നാൽ ഒന്നിലധികം വർഷത്തെ പരിശീലനത്തിനും പരിശ്രമത്തിനും ശേഷം, എന്റെ കഴിവിനെ ശക്‌തിപ്പെടുത്താനും അത് ഇപ്പോൾ ഉള്ളിടത്തേക്ക് വികസിപ്പിക്കാനും എനിക്ക് കഴിഞ്ഞു,”- മൊഖ്താരി ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് പറഞ്ഞു.

തന്റെ ശരീരത്തിൽ ബാലൻസ് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ലെന്ന് അദ്ദേഹം പറയുന്നു. “പ്ളാസ്‌റ്റിക്, ഗ്ളാസ്, പഴം, കല്ല്, മരത്തടി തുടങ്ങി പൂർണ വളർച്ചയെത്തിയ ഒരു മനുഷ്യനെപ്പോലും എനിക്ക് എന്റെ ശരീരത്തിൽ ബാലൻസ് ചെയ്‌ത്‌ നിർത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു. തന്റെ ശരീരത്തിന്റെ ശക്‌തിയും ഊർജവും വസ്‌തുക്കളിലേക്ക് പകർന്നു നൽകിയും അവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ആണ് ഈ കഴിവ് വളർത്തിക്കൊണ്ടു വന്നത്.

കഴിവുകൾ ഉണ്ടായിരുന്നിട്ടും, മൊഖ്താരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടിവന്നു. കഴിഞ്ഞ വേനൽക്കാലത്ത് റെക്കോർഡ് നേടാൻ അദ്ദേഹം ശ്രമം തുടങ്ങിയെങ്കിലും കാലാവസ്‌ഥ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. ഇത്തവണയും നേട്ടം സ്വന്തമാക്കാൻ മൂന്ന് തവണ പരിശ്രമിക്കേണ്ടി വന്നു.

ശരീരത്തിൽ ഏറ്റവും കൂടുതൽ സ്‌പൂണുകൾ ബാലൻസ് ചെയ്‌ത്‌ നിർത്തിയതിന്റെ മുൻ റെക്കോർഡ് 64 സ്‌പൂണുകൾ സന്തുലിതമാക്കിയ സ്‌പെയിനിൽ നിന്നുള്ള മാർക്കോസ് റൂയിസ് സെബല്ലോസിന്റെ പേരിലാണ്.

Most Read:  13കാരിയുടെ മനോധൈര്യത്തിൽ ‘മണിക്കുട്ടി’ക്ക് പുതുജൻമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE