മുഖസൗന്ദര്യം സംരക്ഷിക്കാൻ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍

By News Bureau, Malabar News
Ajwa Travels

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചർമത്തെ കൂടുതൽ മനോഹരമാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ചർമ സംരക്ഷണത്തിൽ അൽപം ശ്രദ്ധ നൽകിയാൽ തിളങ്ങുന്ന മുഖകാന്തി ആർക്കും സ്വന്തമാക്കാം.

ചർമസൗന്ദര്യം കാക്കാൻ  വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

  • മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് ഏകദേശം പത്ത് മിനിറ്റ് മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും.

  • ഒരു ടീസ്‌പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്‌പൂണ്‍ കടല മാവ്, രണ്ട് ടീസ്‌പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്‌പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകള്‍, കരുവാളിപ്പ് എന്നിവ മാറാനും ചര്‍മം തിളങ്ങാനും ഇത് സഹായിക്കും.

  • മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി മികച്ചതാണ്. കോഫിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

  • കറ്റാർവാഴയും ചർമ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

Aloe vera

  • ചര്‍മത്തിന് തിളക്കം ലഭിക്കാനും മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തൈര് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

Most Read: കോവിഡ്; ‘ഉപചാരപൂർവ്വം ഗുണ്ടജയനും’ ഉടനില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE