കോവിഡ്; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ ഉടനില്ല

By News Bureau, Malabar News

കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം ‘ഉപചാരപൂർവ്വം ഗുണ്ടജയ’ന്റെ റിലീസ് മാറ്റി വെച്ചു. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ ജനുവരി 28നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.

‘ഇപ്പോഴത്തെ അവസ്‌ഥകൾ കണക്കിലെടുത്ത് ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റി വെക്കുക എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിരിക്കുകയാണ്’, ദുൽഖർ കുറിച്ചു. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.

സൈജുവിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: ഐഎസ്എൽ; തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ, വെല്ലുവിളി ഉയർത്തി നോർത്ത് ഈസ്‌റ്റ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE