ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്‌ബിഐ നടപടി അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ

By Staff Reporter, Malabar News
DYFI Chala Block Committee
Ajwa Travels

തിരുവനന്തപുരം: ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്‌ത്രീകളെ നിയമിക്കരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ള തീരുമാനം അപലപനീയമാണ്.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ, ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ സർക്കുലറിൽ പറയുന്നത്. സ്‌ത്രീകളോടുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്‌ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്‌ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് 2009ലാണ് മാറ്റം വന്നത്.

ഈ നിയമന വിലക്ക് വീണ്ടും പുനഃസ്‌ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Read Also: പെഗാസസ്‌ കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE