കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക

By Team Member, Malabar News
No RTPCR Negative Certificate For Keralites To Enter Karnataka
Ajwa Travels

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്ന ആളുകൾക്ക് ഇനിമുതൽ ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി കർണാടക. എന്നാൽ വാക്‌സിൻ സ്വീകരിച്ചത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തിനൊപ്പം തന്നെ ഗോവയിൽ നിന്നുള്ള യാത്രക്കാർക്കും ഇനിമുതൽ കർണാടകയിൽ പ്രവേശിക്കുന്നത് ആർടിപിസിആർ നെഗറ്റീവ് ഫലം  ആവശ്യമില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം, ഗോവ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടക ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരുന്നത്.

നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ കർണാടക ഇളവ് നൽകിയിരിക്കുന്നത്.

Read also: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE