കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു

By Trainee Reporter, Malabar News
Endosulfan cell reorganized in Kasaragod district
Ajwa Travels

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കൺവീനറുമായ സെല്ലിൽ ജില്ലയിലെ എല്ലാ എംഎൽഎമാരും അംഗങ്ങളാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.

അതേസമയം, സെല്ലുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്നിന്റെ പേര് വിട്ടുപോയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, എംഎൽഎയുടെ പേര് വിട്ടുപോയത് മനഃപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണെന്നും, എംഎൽഎയോട് നേരിട്ട് സംസാരിച്ച് കാര്യങ്ങളിൽ വ്യക്‌തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു അറിയിച്ചു. കൂടാതെ എംഎൽഎയുടെ പേര് ഉൾപ്പെടുത്തി പുതിയ ഉത്തരവ് ഇറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എൻഡോസൾഫാൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമാണ് സർക്കാർ ജില്ലാതല സെൽ രൂപീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സെൽ യോഗം ചേരാത്തതിനെ തുടർന്ന് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും അവലോകനവും താളംതെറ്റിയ അവസ്‌ഥയിലായിരുന്നു.

Most Read: ശബ്‌ദ മലിനീകരണം; കർണാടകയിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE