വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’

By Desk Reporter, Malabar News
jail Dog Squad 'Champikko' goes viral
Ajwa Travels

അമൽ നീരദ് – മമ്മൂട്ടി ചിത്രമായ ഭീഷ്‌മ പർവ്വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ ‘ചാമ്പിക്കോ’ ആണ് ഇപ്പോഴത്തെ ട്രെൻഡ്. വിദ്യാർഥികളും, സിനിമാ താരങ്ങളും, രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധിപേർ ‘ചാമ്പിക്കോ’ ഏറ്റെടുത്തിരിക്കുകയാണ്. മനുഷ്യർ ഏറ്റെടുത്ത ഈ ട്രെൻഡ് ഇപ്പോൾ മൃഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ വ്യക്‌തമാക്കുന്നത്.

ജയിലിലെ ഡോഗ് സ്‌ക്വാഡാണ്‌ മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസണിന്റെ കീഴിലുള്ള ഡോഗ് സ്‌ക്വാഡിലെ നായകളാണ് വീഡിയോയിൽ. തൃശൂരിൽ നടക്കുന്ന പരിശീലനത്തിനിടെ ആയിരുന്നു വീഡിയോ ചിത്രീകരിച്ചത്. റാമ്പോ, ലൂക്ക്, ബ്രൂണോ, ടെസ്സ, റോക്കി എന്നിവരാണ് ‘ചാമ്പിക്കോ’ തരംഗത്തിനൊപ്പം അണിനിരന്നതെന്ന് ഡോഗ് ഹാൻഡ്‌ലർമാരിൽ ഒരാളായ അനീഷ് പറഞ്ഞു.

പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ മധുരാജ് ആണ് ഡോഗ് സ്‌ക്വാഡിലെ പ്രധാന പരിശീലകൻ. ‘ചാമ്പിക്കോ’യിൽ നിറഞ്ഞു നിൽക്കുന്ന അഞ്ച് നായകളെയും തൃശൂരിലെ പരിശീലനം പൂർത്തിയാക്കി സംസ്‌ഥാനത്തെ വിവിധ ജയിലുകളിലേക്ക് ഉടനെ എത്തിക്കും.

Most Read:  ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE