മലപ്പുറം: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടിയിലധികം രൂപയാണ് ഇന്ന് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരിൽ നിന്നാണ് 1.47 കോടിയുടെ കുഴൽപ്പണം പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പണം പിടികൂടിയത്.
ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 5 കോടിയോളം രൂപ മലപ്പുറത്ത് വെച്ച് പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയിരുന്നത്.
Most Read: ഡെൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴ് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു




































